ന്യൂഡല്ഹി > രാജ്യം ഡിജിറ്റല് കറൻസിയിലേക്ക്. 2022-23 വര്ഷം ‘ഡിജിറ്റൽ റുപ്പീ’ പുറത്തിറക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ബ്ലോക്ക് ചെയിൻ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാകും ‘ഡിജിറ്റല് റുപ്പീ’ റിസര്വ് ബാങ്ക് പുറത്തിറക്കുക. ഇത് സാമ്പത്തിക മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്നും ധനമന്ത്രി പറഞ്ഞു.
അത്യാധുനിക ഇ-പാസ്പോർട്ടുകളും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. എംബഡഡ് ചിപ്പുകളും ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യയും ഉപയോഗിച്ചുള്ള ഇ-പാസ്പോർട്ടുകൾ 2022-23-ൽ പുറത്തിറക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.