ജിഎസ്‍ടി നഷ്ടപരിഹാര കാലാവധി നീട്ടുന്നത് അടക്കം 18 ആവശ്യങ്ങളായിരുന്നു കേരളം കേന്ദ്രസര്‍ക്കാരിനു മുന്നിൽ വെച്ചത്. എന്നാൽ സംസ്ഥാനം ആവശ്യപ്പെട്ട കാര്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചതായി ബജറ്റ് പ്രസംഗത്തിൽ നിന്ന് വ്യക്തമല്ല. അടിസ്ഥാന സൗകര്യമേഖലയിൽ കേന്ദ്രം അധികമായി നടത്തുന്ന നിക്ഷേപവും സംസ്ഥാനങ്ങള്‍ക്കുള്ള കൂടുതൽ ധനസഹായവും കേരളത്തിനും ഗുണം ചെയ്തേക്കും.
Also Read:
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കടമെടുപ്പ് പരിധി ഉയര്‍ത്തി നൽകണമെന്ന ആവശ്യത്തിൽ കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. എന്നാൽ മുൻവര്‍ഷം വരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന 15,000 കോടി രൂപയുടെ കേന്ദ്രസഹായം ഒരു ലക്ഷം കോടി രൂപയാക്കി വര്‍ധിപ്പിച്ചു. അടിസ്ഥാന സൗകര്യമേഖലയിലും പിഎം ഗതിശക്തി പദ്ധതിയുടെ കീഴിലുള്ള വിവിധ പദ്ധതികള്‍ക്കും കേരളത്തിനും പങ്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ദേശീയപാത വികസനത്തിനും റെയിൽവേ വികസനത്തിനും ഊന്നൽ കൊടുക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചത്. കേരളത്തിൽ 65,000 കോടി മുതൽമുടക്കിൽ ദേശീയപാത വികസനം നടന്നു കൊണ്ടിരിക്കുകയാണെന്ന് നിര്‍മലാ സീതാരാമൻ അറിയിച്ചു. ഇതിൽ മുംബൈ – കന്യാകുമാരി ദേശീയപാതയും ഉള്‍പ്പെടും. 11.5 കിലോമീറ്റര്‍ നീളം വരുന്ന കൊച്ചി മെട്രോ കാക്കനാട് പാതയ്ക്കു വേണ്ടി 1957.05 കോടി രൂപയും അനുവദിച്ചതായി ബജറ്റ് പ്രഖ്യാപനമുണ്ട്.
Also Read:
രാജ്യത്ത് 3.3 ലക്ഷം കോടി രൂപ മുടക്കിൽ 13,000 കിലോമീറ്റര്‍ റോഡുനിര്‍മാണം ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു. ഭാരത് മാല പദ്ധതിയ്ക്കു കീഴിൽ ഇതിനോടകം 5.35 ലക്ഷം കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 11,000 കിലോമീറ്റര്‍ ദേശീയപാതാ ഇടനാഴികള്‍ അധികമായി നിര്‍മിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
നെല്ലിനും ഗോതമ്പിനും താങ്ങുവില പ്രഖ്യാപിച്ച നടപടി വലിയ നേട്ടമായാണ് ബിജെപി ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാൽ സാധാരണക്കാര്‍ക്ക് ഒരു നേട്ടവും ഉണ്ടാക്കാത്ത ബജറ്റ് എന്നാണ് കോൺഗ്രസിൻ്റെ വിമര്‍ശനം.
കൊച്ചി അടക്കമുള്ള അഞ്ച് കേന്ദ്രങ്ങളിൽ മത്സ്യബന്ധന ഹബ്ബുകള്‍ തുടങ്ങുമെന്ന പ്രഖ്യാപനം ഇത്തവണയും ആവര്‍ത്തിച്ചിട്ടുണ്ട്. വിശാഖപട്ടണം, ചെന്നൈ തുടങ്ങിയ നഗരങ്ങള്‍ക്കു പുറമെ നദികളിലും ഉള്‍നാടൻ കേന്ദ്രങ്ങളിലും മത്സ്യബന്ധന ഹബുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപനമുണ്ട്. എന്നാൽ ഇത് എവിടെയെല്ലാമെന്ന് വ്യക്തതയില്ല.