ന്യൂഡൽഹി > ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ഇതിനായി കൂടുതല് പ്രദേശങ്ങളിൽ ഇലക്ട്രിക് ചാര്ജിങ് സെന്ററുകള് വ്യാപിപ്പിക്കുമെന്നും ഇലക്ട്രിക് വാഹനങ്ങളെ മാത്രം ഉള്പ്പെടുത്തി പ്രത്യേക സോണുകള് ഒരുക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.
ഇലക്ട്രിക് വാഹനങ്ങളുടെ ചാര്ജിങ്ങ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിന് പുറമേ ചാര്ജിങ്ങ് കേന്ദ്രങ്ങള്ക്ക് സ്ഥലപരിമിധിയുള്ള ഇടങ്ങളിൽ വാഹനങ്ങളുടെ ബാറ്ററി കൈമാറ്റം ചെയ്യുന്നതിനുള്ള നയം ഒരുക്കും. സീറോ ഫോസില് ഫ്യുവല് പോളിസിക്ക് കൂടുതല് പ്രാധാന്യം നല്കുന്നതിനൊപ്പം ഈ മേഖലയിലെ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.