കോട്ടയം> വാവ സുരേഷ് അപകടനില തരണം ചെയ്തെന്നും ആരോഗ്യനില പ്രതീക്ഷ നൽകുന്നുണ്ടെന്നും മന്ത്രി വി എൻ വാസവൻ. വാവ സുരേഷ് വിളിക്കുബോൾ പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകൾ അനക്കി തുടങ്ങിയതായും മന്ത്രി വ്യക്തമാക്കി.
ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുകയാണ്. വാവ സുരേഷിന് ഇതുവരെ സംഭവിച്ചതിൽ വച്ച് ഏറ്റവും അപകടകരമായ കടിയാണ് ഏറ്റിരിക്കുന്നത്. ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് ലഭ്യമാക്കാൻ കഴിയുന്ന എല്ലാവിധ ചികിത്സകളും കോട്ടയം മെഡിക്കൽ കോളേജിൽ വാവസുരേഷിന് നൽകുന്നുണ്ടെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.