ന്യൂഡൽഹി > കോവിഡിനും അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനും ഇടയിൽ 2022–-23ലെ കേന്ദ്രബജറ്റ് ചൊവ്വാഴ്ച പകൽ 11ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. സാധാരണ 120 മിനിറ്റ് വരെയാണ് ബജറ്റ് പ്രസംഗത്തിന്റെ ദൈർഘ്യമെങ്കിലും നിർമല സീതാരാമൻ നീണ്ട ബജറ്റ് പ്രസംഗം നടത്താറുണ്ട്. 2020ൽ രണ്ട് മണിക്കൂർ 40 മിനിറ്റ് എടുത്തു.