Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ആർഎസ്എസുകാരന്റെ വീട്ടിലെ ബോംബ് സ്‌ഫോടനം; അന്വേഷണം ഊർജിതം

by News Desk
February 1, 2022
in KERALA
0
ആർഎസ്എസുകാരന്റെ-വീട്ടിലെ-ബോംബ്-സ്‌ഫോടനം;-അന്വേഷണം-ഊർജിതം
0
SHARES
13
VIEWS
Share on FacebookShare on TwitterShare on Whatsapp

കാങ്കോൽ (കണ്ണൂർ) > വീട്ടിൽ ബോംബുനിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ആർഎസ്എസ് ക്രിമിനൽ ആലക്കാട് ബിജുവിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ഊർജിതം. പെരിങ്ങോം ഇൻസ്പെക്ടർ പി സുഭാഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിജുവിൽനിന്ന് പൊലീസ് പ്രാഥമിക മൊഴിയെടുത്തു. പരിക്ക് അൽപ്പം ഭേദമായാലുടൻ ഇയാളെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന.

ശനി പകൽ പന്ത്രണ്ടോടെയുണ്ടായ സ്ഫോടനത്തിൽ പ്രതിയുടെ ഇടതു കൈയിലെ രണ്ടു വിരൽ അറ്റുപോയി. മറ്റു വിരലുകൾക്കും സാരമായ പരിക്കുണ്ട്. സ്ഫോടകവസ്തു നിയമപ്രകാരമാണ് കേസ്. സ്ഫോടനം നടന്ന് നിമിഷങ്ങൾക്കുള്ളിൽ പുറമെനിന്ന് വാഹനമെത്തിച്ച് ബിജുവിനെ കൊണ്ടുപോകുകയായിരുന്നു. ജില്ലയിൽ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളുണ്ടായിട്ടും കോഴിക്കോട് ജില്ലയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചതിൽനിന്നുതന്നെ സംഭവത്തിലെ ദുരൂഹത വ്യക്തമാണ്. അപകടം നടന്നയുടൻ അടുത്തുള്ള വാഹനങ്ങൾ വിളിക്കാതെ പുറത്തുനിന്ന് വന്ന് കൂട്ടിക്കൊണ്ടുപോയതും സംശയം ഇരട്ടിപ്പിക്കുന്നു. സ്ഫോടനശേഷം സംഭവസ്ഥലത്തെ തെളിവുകൾ നശിപ്പിച്ചിരുന്നു. ഇത് കൂട്ടുപ്രതികളുടെകൂടി സഹായത്തോടെയാണോ എന്നതുൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.

സിപിഐ എം പ്രവർത്തകൻ കുന്നരുവിലെ ധനരാജ് വധക്കേസിൽ പ്രതിയായ ബിജു വധശ്രമം ഉൾപ്പെടെ മറ്റു നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. ബോംബുനിർമാണത്തിനിടെ നേരത്തേ ഇയാളുടെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ബിജുവിന്റെ വീട്ടിലുണ്ടായത് ബോംബുസ്ഫോടനമല്ല, പന്നിപ്പടക്കം പൊട്ടിത്തെറിച്ചതാണെന്ന് ബിജെപി മണ്ഡലം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. എന്തിന് സംഭവം രഹസ്യമാക്കിവച്ചു, പന്നിപ്പടക്കം സ്വയം നിർമിക്കുകയായിരുന്നോ, കണ്ണൂരിലെ ആശുപത്രികളെ ഒഴിവാക്കി എന്തിന് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലേക്കു കൊണ്ടുപോയി തുടങ്ങിയ ചോദ്യങ്ങൾക്കും മറുപടിയുണ്ടായില്ല.

Previous Post

തിയറ്ററുകൾക്ക്‌ വീണ്ടും പരീക്ഷണകാലം; കൂടുതൽ സിനിമകൾ ഒടിടിയിലേക്ക്‌

Next Post

കേന്ദ്രബജറ്റ്‌ ഇന്ന്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കേന്ദ്രബജറ്റ്‌-ഇന്ന്‌

കേന്ദ്രബജറ്റ്‌ ഇന്ന്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.