ന്യൂഡൽഹി > ആരോഗ്യരംഗത്തെ കേരളത്തിന്റെ നേട്ടം പ്രത്യേകം പരാമർശിച്ച് സാമ്പത്തികസർവേ. ശിശുമരണ നിരക്ക് (ആയിരം പ്രസവത്തിൽ) കേരളത്തിൽ 2015 -16 ലെ 5.6ൽ നിന്നും 2019 -21 കാലയളവിൽ 4.4 ആയി കുറഞ്ഞു. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 7.1ൽ നിന്ന് 5.2ആയി കുറഞ്ഞു.
ദേശീയ ശിശുമരണ നിരക്ക് 30.9 ഉം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 41.9 ഉം ആണ്. യുപിയിൽ ശിശുമരണ നിരക്ക് 50.4 ഉം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 59.8 ഉം ആണ്. ആയുർദൈർഘ്യത്തിലും കേരളമാണ് മുന്നിൽ (75.3). ഛത്തീസ്ഗഢിലാണ് ആയുർദൈർഘ്യം ഏറ്റവും കുറവ്–- 65.2.