ന്യൂഡൽഹി > പെഗാസസ് വിഷയത്തിൽ കേന്ദ്രമന്ത്രിമാർക്കെതിരെ ഡോ. വി ശിവദാസൻ അവകാശലംഘന നോട്ടീസ് നൽകി. രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധസഹമന്ത്രി അജയ് ഭട്ട്, ഐടി സഹമന്ത്രി അശ്വനി വൈഷ്ണവ് എന്നിവർക്കെതിരെ രാജ്യസഭാ അധ്യക്ഷനാണ് നോട്ടീസ് നൽകിയത്.
പെഗാസസ് ചാരസോഫ്റ്റ്വെയർ ഇന്ത്യ വാങ്ങിയിട്ടില്ലെന്നാണ് മന്ത്രിമാർ സഭയിൽ ശിവദാസനു മറുപടി നൽകിയത്. എന്നാൽ, ഇസ്രയേൽ കമ്പനി എൻഎസ്ഒയിൽനിന്ന് ഇന്ത്യ സോഫ്റ്റ്വെയർ വാങ്ങിയെന്ന് “ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തിരിക്കുന്നു.