ചെന്നെെ
ഗോഡ്സെയുടെ പിന്തുടർച്ചക്കാർക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്ന് പ്രതിജ്ഞ ചെയ്യാൻ ആഹ്വാനംചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഗാന്ധി രക്തസാക്ഷിത്വ ദിനത്തിലാണ് ട്വീറ്റ്. സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിച്ചുകൊണ്ട് ഐക്യം ഉയർത്തിപ്പിടിക്കണമെന്നും ട്വീറ്റിൽ പറഞ്ഞു.















