ന്യൂഡൽഹി
ഏഴ് ദേശീയപാർടികൾ ആസ്തി വെളിപ്പെടുത്തിയപ്പോൾ മൊത്തം ആസ്തിയുടെ 69 ശതമാനവും ബിജെപിയുടെ കൈയിൽ. മൊത്തം 6988.57 കോടിയുടെ ആസ്തിയാണ് ഏഴ് ദേശീയപാർടികൾക്കുള്ളതെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ 4847.78 കോടിയും ഭരണകക്ഷിയായ ബിജെപിയുടേത്.
രണ്ടാം സ്ഥാനത്തുള്ള ബിഎസ്പിയും മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസും ബഹുദൂരം പിന്നിലാണ്. ബിഎസ്പിക്ക് 698.33 കോടിയുടെയും കോൺഗ്രസിന് 588.16 കോടിയുടെയും ആസ്തിയാണുള്ളത്. 2018–-2019ൽ ബിജെപി 2904.18 കോടിയുടെ ആസ്തിയാണ് വെളിപ്പെടുത്തിയത്. 2019–-2020 ആയപ്പോൾ അത് 67 ശതമാനം വർധിച്ച് 4847 കോടിയിലെത്തി. അതേസമയം, ബിഎസ്പിയുടെയും കോൺഗ്രസിന്റെയും ആസ്തികളിൽ ഇടിവാണുണ്ടായത്.