ന്യൂഡൽഹി
ദ്വിദിന അഖിലേന്ത്യാ പൊതുപണിമുടക്കിനുള്ള പ്രചാരണപ്രവർത്തനങ്ങളും തയ്യാറെടുപ്പും ഊർജിതമായി തുടരാൻ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പൊതുവേദി ആഹ്വാനം ചെയ്തു. ഫെബ്രുവരി 23,24 തീയതികളിൽ നടത്താനിരുന്ന പണിമുടക്ക് തെരഞ്ഞെടുപ്പുകൾ, ബജറ്റ് സമ്മേളനം, കോവിഡിന്റെ മൂന്നാം തരംഗം എന്നിവ പരിഗണിച്ച് മാർച്ച് 28, 29 തീയതികളിലേക്ക് മാറ്റിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കാനുള്ള പ്രചാരണത്തിന് തൊഴിലാളികളോട് ട്രേഡ് യൂണിയൻ പൊതുവേദി ആഹ്വാനം ചെയ്തു.
സിഐടിയു, എഐടിയുസി, എച്ച്എംഎസ്, ഐഎൻടിയുസി, എഐസിസിടിയു, ടിയുസിസി, എഐയുടിയുസി, എൽപിഎഫ്, സേവ, യുടിയുസി എന്നീ ട്രേഡ് യൂണിയനുകളാണ് പൊതുവേദിയിലുള്ളത്.















