സോഷ്യൽ മീഡിയാ ട്രാക്കിങ് ടൂളായ ക്രൗഡ് ടാംഗിളിൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്തിവെച്ച് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. മതിയായ ജീവനക്കാരില്ലാത്തതിനെ തുടർന്നാണ് ഈ തീരുമാനം.
കമ്പനിയുടെ പ്ലാറ്റ്ഫോമുകളിൽ സുതാര്യത ഉറപ്പുവരുത്താനുള്ള സമ്മർദം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ വർഷം ക്രൗഡ് ടാംഗിൾ ടീംമംഗങ്ങളെ മെറ്റ പിരിച്ചുവിട്ടിരുന്നു. ക്ലൗഡ് ടാംഗിളിന്റെ സ്ഥാപകനും സഇിഒയുമായ ബ്രണ്ടൻ സിൽവർമാൻ കഴിഞ്ഞ വർഷം കമ്പനിയിൽ നിന്ന് രാജിവെച്ചിരുന്നു.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, റെഡ്ഡിറ്റ് എന്നിവയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ വിശകലനം ചെയ്‌യുന്നതിനായി വ്യക്തികളും സ്ഥാപനങ്ങളും ആശ്രയിച്ചുവരുന്ന സേവനമാണ് ക്ലൗഡ് ടാംഗിൾ. അടുത്തിടെയാണ് പുതിയ ഡാറ്റ ട്രാൻസ്പാരൻസി ടീമിലേക്ക് ക്രൗഡ് ടാംഗിളിനെ കൈമാറിയത്.
ക്രൗഡ് ടാംഗിളിലെ ജീവനക്കാർ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമായതിനാലാണ് ഇപ്പോഴത്തെ പ്രതിസന്ധി. എങ്കിലും നിലവിലുള്ള കമ്പനി അക്കൗണ്ടുകളിലേക്ക് പുതിയ ഉപഭോക്താക്കളെ ചേർക്കാൻ സാധിക്കും.
Content Highlights: Meta pauses new users from joining analytics tool CrowdTangle