സാംസങ് ഗാലക്സി എസ് 22 പരമ്പര ഫോണുകൾ ഫെബ്രുവരി ഒമ്പതിന് പുറത്തിറക്കുമെന്ന് കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം. ഈ പരമ്പരയിൽ മൂന്ന് ഫോണുകളാണുണ്ടാവുകയെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗാലക്സി എസ്22, ഗാലക്സി എസ് 22 പ്ലസ്, ഗാലക്സി എസ്22 നോട്ട് എന്നിവയായിരിക്കും അവ.
ഗാലക്സി എസ് 22
6.1 ഇഞ്ച് വലിപ്പമുള്ള ഒഎൽഇഡി ഡിസ്പ്ലേ പാനലായിരിക്കും ഇതിന്. 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ടാവും. 1500 നിറ്റ്സ് വരെ പരമാവധി ബ്രൈറ്റ്നെസ് ലഭിക്കും. ഗൊറില്ല ഗ്ലാസ് വിക്‍ടസിന്റെ സംരക്ഷം ഇതിനുണ്ടാവുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രൊസസർ ചിപ്പിലാണ് ഗാലക്സി എസ് 22 പുറത്തിറങ്ങുക.
50 എംപി പ്രൈമറി ക്യാമറ, 12 എംപി അൾട്രാ വൈഡ് ക്യാമറ, 10 എംപി ടെലിഫോട്ടോ സെൻസർ എന്നിവയായിരിക്കും ഇതിൽ. 3700 എംഎഎച്ച് ബാറ്ററിയിൽ വയർലെസ് ചാർജിങ് സൗകര്യമുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു. വൈഫൈ 6, എൻഎഫ്സി, 5ജി, ബ്ലൂടൂത്ത് 5.2, ഇൻ ഡിസ്പ്ലേ അൺട്രാ സോണിക് ഫിംഗർപ്രിന്റ് സ്കാനർ, ഐപി 68 അംഗീകാരം എന്നിവയും ഫോണിനുണ്ടാവും. കറുപ്പ്, വെള്ള, പച്ച, പിങ്ക് നിറങ്ങളിലായിരിക്കും ഫോൺ എത്തുക.
സാംസങ് ഗാലക്സി എസ് 22 പ്ലസ്
സാംസങ് ഗാലക്സി എസ്22 ഫോണിന് സമാനമായ സൗകര്യങ്ങൾ ഇതിലുണ്ട്. ക്യാമറയും സ്റ്റോറേജ് വേരിയന്റുകളുമെല്ലാം സമാനമായിരിക്കുമെന്നാണ് വിവരം. ഇതിൽ എക്സിനോസ് 2200 പ്രൊസസർ ചിപ്പ് ആയിരിക്കും ഉപയോഗിക്കുക. 6.6 ഇഞ്ച് വലിപ്പമുള്ള ഒഎൽഇിഡി ഡിസ്പ്ലേ പാനലായിരിക്കും ഇതിൽ. 4500 എംഎഎച്ച് ബാറ്ററി, ഐപി68 അംഗീകാരം ഗൊറില്ല ഗ്ലാസ് വിക്‍ടസ് സംരക്ഷമം എന്നിവയും ഗാലക്സി എസ് 22 പ്ലസിനുണ്ടാവും. കറുപ്പ്, വെള്ള, പച്ച, പിങ്ക് ഗോൾഡ് എന്നീ നിറങ്ങളിലായിരിക്കും ഇത് വിപണിയിലെത്തുക.
ഗാലക്സി എസ്22 നോട്ട് അല്ലെങ്കിൽ ഗാലക്സി എസ് 22 അൾട്ര
6.8 ഇഞ്ച് വലിയ സ്ക്രീനുള്ള ഫോൺ ആയിരിക്കും ഇത്. ക്യുഎച്ച്ഡി പ്ലസ് ഓഎൽഇഡി പാനൽ ആയിരിക്കും ഇതിൽ. 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ടാവും. കോണിങ് ഗൊറില്ല ഗ്ലാസ് വിക്‍ടസ് സംരക്ഷണമുണ്ടാവും. എസ് പെൻ സൗകര്യവും ഇതിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ് പെൻ ഘടിപ്പിക്കാനുള്ള സൗകര്യവും ഫോണിനുണ്ടാവും. ഇതിൽ സ്നാപ്ഡ്രാഗൺ 8ജെൻ 1 പ്രൊസസറോ എക്സിനോസ് 2200 ചിപ്പ്സെറ്റോ ആയിരിക്കാം ഉപയോഗിക്കുക.
മറ്റ് പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഇതിന് 12 ജിബിയുടെ റാം വേരിയന്റ് അധികമായി ഉണ്ടാവും. 512 ജിബി വരെ സ്റ്റോറേജും പ്രതീക്ഷിക്കാം. 108 എംപി പ്രധാന ക്യാമറ സെൻസർ, 12 എംപി അൾട്രാ വൈഡ് സെൻസർ, രണ്ട് 10 എംപി സെൻസറുകൾ എന്നിവ ഇതിനുണ്ടാവും. സെൽഫിയ്‍ക്ക് വേണ്ടി 40 എംപി ക്യാമറയാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: samsung galaxy s22 series will launch on february 9