റിയാദ്> കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായ യൂണിറ്റ് സമ്മേനങ്ങൾ തുടരുന്നു. ആഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ വരെയാണ് യൂണിറ്റ് സമ്മേളനങ്ങൾ നടക്കുന്നത്. മലാസ് ഏരിയയിലെ മജ്മ യൂണിറ്റ് കൺവെൻഷനിൽ യൂണിറ്റ് വിഭജിച്ച് മജ്മ, ഹോത്ത സുധൈർ എന്നീ രണ്ട് യൂണിറ്റുകൾ നിലവിൽ വന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രക്തസാക്ഷി ധീരജ് നഗറിൽ നടന്ന കൺവെൻഷനിൽ ഏരിയ കമ്മിറ്റി അംഗം ഡോ പ്രവീൺ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പ്രതീഷ് അധ്യക്ഷത വഹിച്ചു. കേളീ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ആക്ടിങ്ങ് സെക്രട്ടറി മുഹമ്മദ് ഷരീഫ് പ്രവർത്തന റിപ്പോർട്ടും, ആക്ടിങ്ങ് ട്രഷറർ സന്ദീപ് വരവ് ചെലവ് റിപ്പോർട്ടും, കേളി സെക്രട്ടറിയേറ്റ് അംഗം സെബിൻ ഇക്ബാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി, ആക്ടിങ് ട്രഷറർ സെബിൻ ഇക്ബാൽ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് കുറയ്ക്കുക, കെ-റെയിൽ പദ്ധതി നടപ്പിലാക്കുക എന്നീ പ്രമേയങ്ങൾ കൺവെൻഷനിൽ അവതരിപ്പിച്ചു.