ന്യൂഡൽഹി
ഉത്തരാഖണ്ഡിൽ സിപിഐ എം മത്സരിക്കുന്ന നാലു സീറ്റിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കൻവർ റാം (തരാലി, ചമോലി ജില്ല), ആർ സി ധിമൻ (ഭെൽ റാണിപുർ, ഹരിദ്വാർ ജില്ല), കമറുദീൻ (സെഹേസ്പുർ, ഡെറാഡൂൺ ജില്ല), രാജാറാം സെംവാൾ (കേദാർനാഥ്, രുദ്രപ്രയാഗ് ജില്ല) എന്നിവരാണ് സ്ഥാനാർഥികൾ. ബിജെപിയെ പരാജയപ്പെടുത്തുക, വർഗീയ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് സിപിഐ എം മത്സരിക്കുന്നത്.