ആലപ്പുഴ >ജനുവരി 28, 29, 30 തീയതികളിലായി കണിച്ചുകുളങ്ങരയിൽ നടത്തുവാനിരുന്ന സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു. കോവിഡ് 19 മൂന്നാം തരംഗം ജില്ലയിൽ രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.
കോവിഡിന്റെ വ്യാപനം കുറയുന്നമുറയ്ക്ക് അടുത്ത തീയതി പിന്നീട് നിശ്ചയിക്കും. കോവിഡ് വ്യാപനം മൂലം ദുരിതം നേരിടുന്നവരെ സഹായിക്കുന്നതിന് എല്ലാ പാർട്ടി ഘടകങ്ങളും പ്രവർത്തകരും ബഹുജന സംഘടനകളും രംഗത്തിറങ്ങണമെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ അഭ്യർത്ഥിച്ചു.