കൊച്ചി > പന്ത്രണ്ടു കൊല്ലം മുമ്പ് വന് പ്രാധാന്യത്തില് പ്രസിദ്ധീകരിച്ച നുണ വാര്ത്ത പിന്വലിച്ച് “നിർവ്യാജം ഖേദ’വുമായി മാതൃഭൂമി. വാര്ത്തയില് പറയുന്ന ഓരോ കാര്യവും എണ്ണിപ്പറഞ്ഞു നുണയായിരുന്നു എന്ന് സമ്മതിച്ചാണ് ശനിയാഴ്ച പത്രം പ്രസിദ്ധീകരിച്ച തിരുത്ത്. “പി കൃഷ്ണപ്രസാദ് എംഎൽഎയുടെ കുടുംബത്തിൻറ കൈവശവും റവന്യൂ ഭൂമി’ എന്ന തലക്കെ ട്ടിൽ മാതൃഭൂമി ദിനപത്രത്തിൽ 2010 ഫെബ്രുവരി 11-ന് പ്രസിദ്ധികരിച്ച വാർത്തയാണ് പൂര്ണ്ണമായും കള്ളമായിരുന്നു എന്ന് ഇപ്പോള് സമ്മതിച്ചത്. കൃഷ്ണപ്രസാദിന്റെ സഹോദരന് വിവേകാനന്ദനെതിരെ എഴുതിയതും പൂര്ണമായി തെറ്റാണെന്ന് വാര്ത്തയില് പറയുന്നു.
ബത്തേരി എംഎൽഎയായിരിക്കെയാണ് കൃഷ്ണഗിരി വില്ലേജിൽ കൃഷ്ണപ്രസാദിന്റെ കുടുംബം 10.43 ഏക്കർ ഭൂമിയും സഹോദരൻ വിവേകാനന്ദൻ 6.51 ഏക്കർ ഭൂമിയും അനധികൃതമായി കൈവശം വയ്ക്കുന്നുവെന്ന വ്യാജ വാർത്ത ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ചത്. ജില്ലയിലെ അനധികൃത ഭൂമി കൈയേറ്റങ്ങൾക്കെതിരായി കർഷകസംഘം നേതൃത്വത്തിൽ വലിയ പ്രക്ഷോഭം നടത്തിയിരുന്നു. ആ സമയത്താണ് വസ്തുതയുമായി പുലബന്ധമില്ലാത്ത ഇത്തരമൊരു വാർത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ കൊഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കൃഷ്ണപ്രസാദ് പരാതി നൽകി. കേസിൽ തിരിച്ചടി നേരിടുമെന്ന ഘട്ടത്തിലാണ് വ്യാജവാർത്ത പിൻവലിച്ച് ഖേദപ്രകടനം നടത്തിയത്.
ഇതാണ് ഇന്ന് മാതൃഭൂമി കൊടുത്ത വാര്ത്ത:
“കൃഷ്ണപ്രസാദ് എംൽഎയുടെ കുടുംബത്തിന്റെ കൈവശം വശം റവന്യൂ ഭൂമി” ഇല്ല –
കല്പറ്റ> “കൃഷ്ണപ്രസാദ് എം.എൽ.എയുടെ കുടുംബത്തിൻറ കൈവശവും റവന്യൂ ഭൂമി എന്ന തലക്കെ ട്ടിൽ മാതൃഭൂമി ദിനപത്രത്തിൽ 2010 ഫെബ്രുവരി 11-ന് പ്രസിദ്ധികരിച്ച വാർത്തയിൽ വസ്തുതാപരമായ പിശകുണ്ട്. “കൃഷ്ണഗിരി വില്ലേജിൽ കൃഷ്ണപ്രസാദ് എം.എൽ.എ.യുടെ കുടുംബം 10.43 ഏക്കർ ഭൂമിയും അദ്ദേഹത്തിന്റെ സഹോദരൻ വിവേകാനന്ദൻ 6.51 ഏക്കർ ഭൂമിയും അനധികൃതമായി കൈവശം വെക്കുന്നു” എന്ന് അച്ചടിച്ച് വന്നത് തെറ്റാണ്. ഈ വാർത്തയിൽ കൃഷ്ണപ്രസാദിന്റെ അച്ഛൻ പരേതനായ കുട്ടികൃഷ്ണൻ നായർക്ക് ബത്തേരിയിലും പരിസരപ്രദേശ ങ്ങളിലും നൂറു കണക്കിന് ഏക്കർ ഭൂമി ഉണ്ടായിരുന്നു എന്ന് റിപ്പോർട്ട് ചെയ്തതും തെറ്റാണ്.
കൃഷ്ണപ്രസാദിന്റെ സഹോദ രൻ വിവേകാനന്ദൻറ കൈവശം 17.73 ഏക്കർ മിച്ച ഭൂമിയുണ്ടെന്ന ബത്തേരി ലാൻഡ് ബോർഡ് ഉത്തരവ് തെറ്റാണ് എന്നു കണ്ട് – കേരള ഹൈക്കോടതി സി.ആർ. പി. നമ്പർ 745 /2007 എന്ന കേസിൽ റദ്ദാക്കിയിട്ടുണ്ട്. പ്ര സ്തുത ഭൂമി തോട്ടഭൂമിയായി പരിഗണിച്ച് കെ.എൽ.ആർ.ആക്ട് സെക്ഷൻ 81 പ്രകാരം മിച്ചഭൂമി പരിധിയിൽനിന്ന് ഒഴിവാക്കണമെന്നും – സുൽത്താൻ ബത്തേരി ലാൻഡ്ബോർഡിൻറ നേരത്തെയുള്ള ഉത്തരവ് പുനപരിശോധിക്കണ മെന്നും കേരള ഹൈക്കോടതി ഉത്തരവായിട്ടുണ്ട്.
മേൽ പറഞ്ഞ പ്രകാരമുളള വസ്തുതാപരമായ പിശകുകൾ സംഭവിച്ചത് തികച്ചും യാദൃശ്ചി കമായാണ്, മന:പുർവമല്ല. മേൽ പറഞ്ഞ പിശകുകൾ മുൻ എം. എൽ.എ. കൃഷ്ണപ്രസാദിനോ കുടുംബാംഗങ്ങൾക്കോ മനോവിഷമമോ മാനഹാനിയോ ഉണ്ടാവാൻ ഇടവരുത്തിയിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നു-
പത്രാധിപര്
മാതൃഭൂമിയുടെ ഖേദപ്രകടനത്തിലൂടെ വ്യാജവാർത്താ നിർമിതിയുടെ ഗൂഡാലോചനയാണ് വെളിപ്പെടുന്നതെന്ന് കേരളാ കർഷകസംഘം വയനാട് ജില്ലാ എക്സിക്യുട്ടീവ് പ്രസ്താവനയിൽ പറഞ്ഞു. വയനാട്ടിൽ വൻകിട തോട്ടം ഉടമകളും മറ്റും അനധികൃതമായി കൈവശംവയ്ക്കുന്ന ഭൂമി ചൂണ്ടിക്കാട്ടി കർഷകസംഘം നടത്തിയ സമരങ്ങൾക്ക് മറയിടാനായിരുന്നു കർഷകസംഘം നേതാവും ബത്തേരി എംഎൽഎയുമായിരുന്ന കൃഷ്ണപ്രസാദിനും കുടുംബത്തിനുമെതിരെ വ്യാജവാർത്ത നൽകിയതെന്നും കർഷകസംഘം കുറ്റപ്പെടുത്തി.