ദമാം> ദമാമിലെ മെറ്റേണിറ്റി ആന്റ് ചിൽഡ്രൻ ഹോസ്പിറ്റൽ ഡിപ്പാർട്ട്മെന്റ് കുട്ടികൾക്കായുള്ള കൊറോണ വാക്സിൻ സെന്റർ ഉദ്ഘാടനം ചെയ്തു. കൊറോണ വൈറസിനെതിരെ തങ്ങളുടെ കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ആഗ്രഹിക്കുന്ന സ്വദേശി പൗരന്മാർക്കും വിദേശികൾക്കും കാര്യങ്ങൾ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാക്സിൻ സെന്റർ ആരംഭിച്ചിരിക്കുന്നത്.
ഈസ്റ്റേൺ ഹെൽത്ത് ക്ലസ്റ്ററിന്റെ സി ഇ ഒ ഡോ. അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ അൽ ഗാമിദിയുടെ നിർദ്ദേശപ്രകാരം സജ്ജീകരിച്ച് ആരംഭിച്ചതാണ് ഈ വാക്സിൻ കേന്ദ്രമെന്ന് ദമാമിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ ഓപ്പറേഷൻ മേധാവി സഅദ് ബിൻ മുഹമ്മദ് അൽ ദോസരി വിശദീകരിച്ചു. ഈ സെന്ററിലൂടെ അഞ്ച് മുതൽ പതിനൊന്ന് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയുള്ള വാക്സിൻ സേവനങ്ങൾ ആണ് പ്രധാനമായും നൽകുന്നത്. ഭിന്നശേഷിക്കാർക്കും ഈ സെന്റർ സേവനം ചെയ്യുന്നതാണ്. ഉദ്ഘാടനം ചെയ്ത കേന്ദ്രത്തിൽ 10 വാക്സിനേഷൻ ക്ലിനിക്കുകളുണ്ടെന്നും 52 മെഡിക്കൽ, നഴ്സിംഗ് സ്റ്റാഫുകൾ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാക്സിനേഷൻ സെന്ററിൾ പ്രതിദിനം 2,000 കുട്ടികൾക്ക് വാക്സിൻ നൽകാൻ കഴിയും എന്ന് അൽ-ദോസരി സ്ഥിരീകരിച്ചു, അതേസമയം പ്രതിദിന പ്രവർത്തന സമയവും ഗുണഭോക്താക്കളുടെ സ്വീകരണവും ഉച്ചകഴിഞ്ഞ് നാല് മുതൽ രാത്രി പതിനൊന്ന് വരെയും ആഴ്ചയിൽ ഏഴ് ദിവസവും, സെന്ററിന്റെ സേവനങ്ങൾ ഉണ്ടാകുമെന്നും കൊറോണ വൈറസിനെതിരെ തങ്ങളുടെ കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ അദ്ദേഹം മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.