ന്യൂഡൽഹി > ഒമിക്രോൺ ഉൾപ്പെടെ കോവിഡ് വകഭേദങ്ങൾ സ്ഥിരീകരിക്കാനുള്ള ജനിതക ശ്രേണീകരണ പരിശോധന (ജീൻ സീക്വൻസിങ്) രാജ്യത്ത് വൈകുന്നത് ആവശ്യമായ രാസവസ്തുക്കൾ വാങ്ങാന് പണമില്ലാത്തതിനാലെന്ന് വെളിപ്പെടുത്തല്. മതിയായ ഫണ്ടില്ലാതെ രാജ്യത്തെ അംഗീകൃത കോവിഡ് പരിശോധന ലാബുകളുടെ ശ്യംഖലയായ ഇൻസകോഗിന് കീഴിലെ വിവിധ സംസ്ഥാനങ്ങളിലെ അഞ്ച് ലാബ് അടച്ചുപൂട്ടി.
ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ദേശീയ മാധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്രവ സാമ്പിളില് ഇതര പദാര്ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്താന് രാസപ്രക്രിയയില് ഉപയോഗിക്കുന്ന രാസവസ്തുക്കള്ക്ക് താരതമ്യേന ഉയര്ന്ന വിലയാണ്. ഗുണമേന്മയുള്ള ഇത്തരം രാസവസ്തുക്കളുടെ അഭാവമാണ് ജനിതക ശ്രേണീകരണം വൈകാന് കാരണം. ഡിസംബറിനെ അപേക്ഷിച്ച് ഈ മാസം ജനിതക പരിശോധനയില് 40 ശതമാനം കുറവുണ്ടായി.