NSW സർക്കാർ വാഗ്ദാനം ചെയ്ത 100 ദശലക്ഷം സൗജന്യ റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾക്കുള്ള കിറ്റുകളുടെ ആദ്യ ഡെലിവറി ഇന്ന് സിഡ്‌നിയിൽ എത്തി.
1.2 ദശലക്ഷം ടെസ്റ്റുകൾ അടങ്ങിയ ആദ്യ ഷിപ്പ്‌മെന്റ് എയർപോർട്ടിൽ ഇന്ന് ഇറങ്ങി. അടുത്ത ആഴ്ചയ്ക്കുള്ളിൽ 15 ദശലക്ഷം ടെസ്റ്റ് കിറ്റുകൾ കൂടി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അവശ്യ സർക്കാർ സേവനങ്ങൾ തുറന്നിടുക, കുട്ടികളെ സ്‌കൂളിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുക, കൊവിഡ് മൂലം ഗുരുതരമായ അസുഖം പിടിപെടാൻ സാധ്യതയുള്ള സമൂഹത്തിലെ അംഗങ്ങൾക്ക് പിന്തുണ നൽകുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ “വിതരണ തന്ത്രം” എന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ ലഭ്യതക്കുറവിനു ജനുവരിയിലും , ഫെബ്രുവരിയിലുമായി ഇറക്കുമതി ചെയ്യുന്ന കിറ്റുകൾ മൊത്തത്തിൽ 100 ദശലക്ഷത്തോളം വരും.
NSW സംസ്‌ഥാനത്തിലെ താമസക്കാർക്ക് 100 ദശലക്ഷം സൗജന്യ റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ നൽകുമെന്ന് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്യുന്നു. അൻപത് മില്യൺ വാങ്ങി, ബാക്കിയുള്ള 50 മില്ല്യൺ ഈ മാസം അവസാനമായും, അടുത്തമാസം ഫെബ്രുവരിയോടേയും എത്തും എന്ന് അധികൃതർ പ്രസ്താവിച്ചു .
ഫാർമസികളിലും, സൂപ്പർമാർക്കറ്റുകളിലും, ഹോം ടെസ്റ്റുകളുടെ കുറവും പിസിആർ പരിശോധനയ്‌ക്കായുള്ള നീണ്ട ക്യൂവും കണക്കിലെടുത്ത് കഴിഞ്ഞ മാസം സൗജന്യ റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ നൽകാനുള്ള പദ്ധതികൾ പ്രീമിയർ ഡൊമിനിക് പെറോട്ടെറ്റ് പ്രഖ്യാപിച്ചിരുന്നു.
ഔദ്യോഗിക പരിശോധനാ കേന്ദ്രങ്ങൾക്ക് പുറത്ത് റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ സൗജന്യമായി ലഭിക്കില്ലെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ നേരത്തെ പറഞ്ഞിട്ടുള്ളതിനാൽ NSW യുടെ വിതരണ തന്ത്രം വ്യത്യസ്തമായിരിക്കുമോ എന്ന് ഇതുവരെ വ്യക്തമല്ല.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ — Follow this link to join Oz Malayalam WhatsApp group: https://chat.whatsapp.com/ DiF7GmgoWeVJpD2ze1JaUs
Please Like our Facebook page >> https://www.facebook.com/ OzMalayalam