റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ ഇരുപത്തി ഒന്നാം വാർഷികം അതിവിപുലമായി ആഘോഷിച്ചു. ബഗള്ഫിലെ കിങ്ഡം ഓഡിറ്റോറിയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ‘ഫ്യൂച്ചർ എഡ്യൂക്കേഷൻ -കേളിദിനം2022’ അരങ്ങേറിയത്. ആഘോഷ പരിപാടികൾ ആസ്വദിക്കുന്നതിന് റിയാദിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പ്രവാസികളാണ് എത്തിച്ചേർന്നത്.
ഗാനങ്ങൾ, നൃത്തങ്ങൾ, നാടകങ്ങൾ, ദൃശ്യാവിഷ്കാരങ്ങൾ, കവിത, വടിപയറ്റ്, ഒപ്പന, സംഘനൃത്തം, നാടൻപാട്ട് തുടങ്ങി ഒട്ടനവധി പരിപടികൾ വേദിയിൽ അരങ്ങേറി. കേളിയുടെ 21 വർഷത്തെ ചരിത്രം വിളിച്ചോതുന്ന തരത്തിൽ കവാടത്തിൽ ഒരുക്കിയ ചിത്ര പ്രദർശനം വേറിട്ടൊരനുഭവമായി.
സാംസ്കാരിക സമ്മേളനം ദമ്മാം നവോദയ രക്ഷാധികാരി സമിതി അംഗം ഹനീഫ മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷനായി. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, സംഘാടക സമിതി ചെയർമാൻ സുരേന്ദ്രൻ കൂട്ടായി, ഒ.ഐ.സി.സി സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, മാധ്യമ പ്രവർത്തകരായ സുലൈമാൻ ഊരകം-മലയാളം ന്യൂസ്, ജയൻ കൊടുങ്ങലൂർ-സത്യം ഓൺലൈൻ, ഷംനാദ് കരുനാഗപ്പള്ളി-ജീവൻ ടിവി, ഷമീർ ബാബു-കൈരളി ടിവി, ഫ്യൂച്ചർ എഡ്യൂക്കേഷൻ മാർക്കറ്റിങ് മാനേജർ റിയാസ് അലി, സിറ്റിഫ്ലവർ മാർക്കറ്റിങ് മാനേജർ നിബിൻ, കോപ്ളാൻ പൈപ് സെയിൽസ് മാനേജർ സിദ്ദീഖ് അഹമ്മദ്, അസാഫ് എം.ഡി. അബ്ദുള്ള അൽ അസാരി, പ്രസാദ് വഞ്ചിപുര, എംകെ ഫുഡ് മാനേജിങ് ഡയരക്ടർ ബാബു, നിറപറ എം.ഡി. അൻവർ (ബാബു), ലൂഹ ഗ്രൂപ്പ് എം.ഡി. ബഷീർ മുസ്ല്യാരകത്ത്, ടർഫിൻ ബഷീർ, ജെസ്കോ പൈപ്പ് മാനേജർ ബാബു വഞ്ചിപുര, അറബ്കോ എം.ഡി. രാമചന്ദ്രൻ, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഗീവർഗീസ് ഇടിച്ചാണ്ടി, സതീഷ് കുമാർ, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ,ആക്ടിങ് ട്രഷറർ സെബിൻ ഇഖ്ബാൽ, കുടുംബ വേദി പ്രസിഡന്റ് പ്രിയ വിനോദ്, ആക്ടിങ് സെക്രട്ടറി സജിന സിജിൻ, ട്രഷറർ ശ്രീഷാ സുകേഷ്, എന്നിവർ സംസാരിച്ചു. കേളി ജോയിൻറ് സെക്രട്ടറി ടി ആർ സുബ്രമണ്യൻ സ്വാഗതവും സംഘാടക സമിതി കൺവീനർ ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു. വാർഷികത്തോടനുബന്ധിച്ച് നടന്ന ഇന്റർ കേളി ഫുട്ബോൾ ടൂർണമെന്റ് വിജയികൾക്കും റണ്ണേഴ്സിനുമുള്ള ട്രോഫികളും സാംസ്കാരിക സമ്മേളനത്തിൽ വിതരണം ചെയ്തു.
പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും കേളി ഇരുപത്തിയൊന്നാം വാർഷികത്തിന്റെ ഉപഹാരം വിതരണം ചെയ്തു. റിയാദ് വോക് ആൻറ് റോക്കസ് ടീം ഒരുക്കിയ ഗാനമേള ആഘോഷ സമാപനത്തിന് കൊഴുപ്പേകി.