കോട്ടയം > കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി അംഗീകരിക്കനാകാത്തതെന്ന് അന്വേഷണ ഉദ്യേഗസ്ഥൻ കോട്ടയം മുൻ എസ്പി ഹരിശങ്കർ. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽത്തന്നെ ആദ്യമായിരിക്കും ഇത്തരമൊരു വിധി. കേസിൽ 100 ശതമാനം ശിക്ഷ പ്രതീക്ഷിച്ചിരുന്നു. അപ്പീൽ പോകം. സത്യസന്ധമായി മൊഴി നൽകിയവർക്കുള്ള തിരിച്ചടിയാണ് വിധി. ഇരയുടെ മൊഴി ഉണ്ടായിട്ടും വിധി എതിരായത് അംഗീകരിക്കനാകില്ലെന്നും ഹരിശങ്കർ പറഞ്ഞു.
ഇത്തരം വിധിയോടെ ഇര സമൂഹത്തിൽ ഒറ്റപ്പെടുകയാണ്. ഒരു കന്യാസ്ത്രീയെ സംബന്ധിച്ച് ഇത് അസാധാരണമായ സംഗതിയാണ്. വളരെ ഞെട്ടലോടെയാണ് വിധിയെ നോക്കിക്കാണുന്നത്. ഇതുപോലെ നൂറുകണക്കിന് ഇരകൾ വേറെ ഉണ്ടാകാം. അവരെയെല്ലാം നിരാശപ്പെടുത്തുന്നതാണ് വിധിയെന്നും ഹരിശങ്കർ പറഞ്ഞു.
വിധി അപ്രതീക്ഷിതമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ജിതേഷ് ജി ബാബു പറഞ്ഞു.