ബീജിങ്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഗവർണർ ഉർജിത് പട്ടേൽ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (എഐഐബി) വൈസ് പ്രസിഡന്റായി നിയമിതനായി. ദക്ഷിണേഷ്യ, പസഫിക് ദ്വീപുകൾ, തെക്കുകിഴക്കേഷ്യ എന്നിവയുടെ ചുമതലയുണ്ടായിരുന്ന വൈസ് പ്രസിഡന്റ് ഡി ജെ പാണ്ഡ്യൻ രാജിവച്ച ഒഴിവിൽ മൂന്നുവർഷത്തേക്കാണ് നിയമനം. ബീജിങ് ആസ്ഥാനമായ ബാങ്കിന്റെ അഞ്ച് വൈസ് പ്രസിഡന്റുമാരിൽ ഒരാളാണ്. അടുത്ത മാസം ചുമതലയേൽക്കും.
ഗുജറാത്ത് മുൻ ചീഫ് സെക്രട്ടറിയായിരുന്ന ഉർജിത് പട്ടേൽ 2016 സെപ്തംബർ അഞ്ചിനാണ് റിസർവ് ബാങ്ക് ഗവർണറായി ചുമതലയേറ്റത്. അഭിപ്രായഭിന്നതയെത്തുടർന്ന് 2018 ഡിസംബറിൽ രാജിവച്ചു. ഐഎംഎഫിലും പ്രവർത്തിച്ചിട്ടുണ്ട്.