ന്യൂഡൽഹി> ജയില്‍ അധികൃതര്‍ പരിശോധന നടത്തുന്നതിനിടെ തിഹാര്‍ ജയിലിലെ തടവുകാരന് മൊബൈല്‍ ഫോണ്‍ വിഴുങ്ങി. ജയില്‍ നമ്പര്‍ ഒന്നിലെ തടവുകാരനാണ് ജനുവരി അഞ്ചിന് മൊബൈല്‍ ഫോണ്‍ വിഴുങ്ങിയതെന്ന് തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ സ്ഥിരീകരിച്ചു.
ഉടന്‍ ഡല്‍ഹിയിലെ ദീന് ദയാല്‍ ഉപാധ്യായ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും എന്നാൽ മൊബൈൽ ഇതുവരെ പുറത്തെടുക്കാനായില്ലെന്നും അധികൃതര്‍ പറഞ്ഞു.