ഹൈദരാബാദ് > മൂന്ന് ദിവസത്തെ സിപിഐ എം കേന്ദ്ര കമ്മിറ്റിയോഗം ഹൈദരാബാദിൽ ആരംഭിച്ചു. കരട് രാഷ്ട്രീയ പ്രമേയത്തിന് ചർച്ച ചെയ്തു അംഗീകാരം നൽകുക എന്നതാണ് യോഗത്തിന്റെ അജണ്ടയെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
പാർട്ടി കോൺഗ്രസ്സിന് രണ്ടുമാസം മുമ്പ് റിപ്പോർട്ട് കീഴ്ഘടകളിലേക്ക് ചർച്ചയ്ക്ക് അയക്കും. മറ്റ് പാർട്ടികളോടുള്ള സമീപനവും ഈ കരട് രാഷ്ട്രീയപ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ആകും തീരുമാനിക്കുകയെന്ന് യെച്ചൂരി ചോദ്യത്തിന് ഉത്തരമായി മാധ്യമങ്ങളോട് പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയിൽ കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് പ്രാപ്തനാണെന്നും യെച്ചൂരി വ്യക്തമാക്കി. പാർട്ടിയുടെ നിലപാട് ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.