പുത്തൂരിൽ മുറിച്ച് മാറ്റിയ മരങ്ങൾ ഇതുവരെ ഇവിടെ നിന്ന് നീക്കിയിട്ടില്ല. വിഷയത്തിൽ നടപടി സ്വീകരിച്ചിട്ട് മാത്രമേ വീട്ടിൽ പോകാവൂ എന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ഘൊരാവോ ചെയ്യണം. രാഷ്ട്രീയക്കാർ മാത്രം ചെയ്യേണ്ട കാര്യമല്ല ഘൊരാവോ, പൊതുസമൂഹവും അതിനായി മുന്നോട് വരണം. ഉദ്യോഗസ്ഥർ വീട്ടിൽ പോകേണ്ട. രാഷ്ട്രീയക്കാർ ചെയ്യുമ്പോൾ അതിന് വേറെ ഉന്നങ്ങൾ വരുമെന്നും തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ എം പി വ്യക്തമാക്കി.
“പാർലമെൻ്റിൽ ദളിതർക്കും അധഃസ്ഥിതകർക്കുമായി നെഞ്ചത്തടിച്ച് നിലവിളിക്കുന്ന കോമരങ്ങളെ കാണാൻ സാധിച്ചിട്ടുണ്ട്. എന്നാൽ, ഈ വിഭാഗങ്ങളോടുള്ള ഈ കോമരങ്ങളുടെ നിലപാട് കാണുമ്പോഴാണ് കഷ്ടം. ദളിതർക്കായി നെഞ്ചത്തടിക്കുന്നവർ വലതുവശത്ത് ധാരാളമുണ്ട്. പക്ഷേ, പൊതുസമൂഹത്തിൽ അവരുടെ ആവശ്യങ്ങൾ വരുമ്പോൾ കഷ്ടം” – എന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.
സല്യൂട്ട് ചെയ്തില്ലെന്ന് ആരോപിച്ച് ഒല്ലൂർ പോലീസ് സ്റ്റേഷനിലെ എസ്ഐയെ അടുത്തേക്ക് വിളിച്ചുവരുത്തി സുരേഷ് ഗോപി സല്യൂട്ട് ചെയ്യിച്ച സംഭവമാണ് വിവാദമായത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം. എംപിയെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന എസ്ഐയെ സമീപത്തേക്ക് വിളിച്ച സുരേഷ് ഗോപി ‘ഞാനൊരു എംപി ആണ്, സല്യൂട്ട് ഒക്കെ ആവാം’ എന്ന് പറഞതോടെയാണ് എസ്ഐ സല്യൂട്ട് നൽകിയത്. ഞാൻ മേയറല്ലെന്നും ശീലങ്ങളൊന്നും മറക്കരുതെന്നും സുരേഷ് ഗോപി എസ്ഐയോട് പറയുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് എംപി ഇപ്പോൾ പ്രതികരണം നടത്തിയത്.
15 മിനിറ്റ് എസ്ഐ വാഹനത്തിൽ ഇരുന്നുവെന്നും ഇത് മര്യാദകേടാണെന്നും സുരേഷ് ഗോപി മുൻപ് പറഞ്ഞിരുന്നു. നിർബന്ധപൂർവം സല്യൂട്ട് വാങ്ങിയിട്ടില്ലെന്നും താൻ ശാസിച്ചിട്ടില്ല. സൗമ്യതയോടെ സല്യൂട്ടിന്റെ കാര്യം ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തത്. എംപിയെ സല്യൂട്ട് ചെയ്യണമെന്നാണ് രാജ്യസഭാ സെക്രട്ടറിയേറ്റ് അറിയിച്ചിട്ടുള്ളതെന്നും സുരേഷ് പറഞ്ഞു. നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതിൽ പോലീസ് അസോസിയേഷന് എതിർപ്പുണ്ടെന്ന് മാധ്യമ പ്രവർത്തകൻ സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ പോലീസ് അസോസിയേഷൻകാർ രാഷ്ട്രീയക്കാരാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.