Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

സ്‌നാപ്ഡ്രാഗണ്‍, ട്രിപ്പിള്‍ ക്യാമറ; റിയല്‍മി ജിടി2, ജിടി 2 പ്രോ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറങ്ങി

by News Desk
January 5, 2022
in Uncategorized
0
സ്‌നാപ്ഡ്രാഗണ്‍,-ട്രിപ്പിള്‍-ക്യാമറ;-റിയല്‍മി-ജിടി2,-ജിടി-2-പ്രോ-സ്മാര്‍ട്‌ഫോണുകള്‍-പുറത്തിറങ്ങി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

Realme GT2 pro

റിയൽമി ജിടി2, റിയൽമി ജിടി 2 പ്രോ സ്മാർട്ഫോണുകൾ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രൊസസർ, 2കെ റസലൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള എൽടിപിഒ ഒഎൽഇഡി ഡിസ്പ്ലേ, 50 എംപി ട്രിപ്പിൾ ക്യാമറ പോലുള്ള മുൻനിര സൗകര്യങ്ങളോടുകൂടിയാണ് റിയൽമി ജിടി 2 പ്രോ അവതരിപ്പിച്ചിരിക്കുന്നത്.

അതേസമയം റിയൽമി ജിടി 2-ൽ സ്നാപ്ഡ്രാഗൺ 888 പ്രൊസസർ, ഫുൾഎച്ച്ഡി അമോലെഡ് ഡിസ്പ്ലേ, 50 എംപി ട്രിപ്പിൾ ക്യാമറ എന്നിവയാണുള്ളത്. രണ്ട് ഫോണുകളിലും ആൻഡ്രോയിഡ് 12 ഓഎസ് അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 3.0 ആണുള്ളത്.

ചൈനയിൽ 2699 യുവാൻ ആണ് റിയൽമി ജിടി 2 ന്റെ എട്ട് ജിബി റാം, 128 ജിബി പതിപ്പിന് വില. ഇത് ഏകദേശം 31,700 രൂപ വരും. റിയൽമി ജിടി 2 8 ജിബി റാം, 256 ജിബി പതിപ്പിന് 2899 യുവാൻ (33,838 രൂപ ) ആണ് വില. അതുപോലെ 12 ജിബി റാം, 256 ജിബി പതിപ്പിന് 3199 യുവാൻ (37,400 രൂപ) ആണ് വില. പേപ്പർ ഗ്രീൻ, പേപ്പർ വൈറ്റ്, സ്റ്റീൽ ബ്ലാക്ക്, ടൈറ്റാനിയം ബ്ലൂ എന്നീ കളർ ഓപ്ഷനുകളാണ് റിയൽമി ജിടി 2 നുള്ളത്.

അതേസമയം റിയൽമി ജിടി 2 പ്രോയുടെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിന് 2899 യുവാൻ (33838 രൂപ ), ഇതിന്റെ 8 ജിബി റാം, 256 ജിബി സ്റ്റോറേജ് ഓപ്ഷന് 4199 യുവാൻ (49013 രൂപ), 12 ജിബി റാം, 256 ജിബി പതിപ്പിന് 4299 യുവാൻ (50180 രൂപ), 12 ജിബി റാം 512 ജിബി പതിപ്പിന് 4799 യുവാൻ ( 56300 രൂപ ) എന്നിങ്ങനെ ആണ് വില. പേപ്പർ ഗ്രീൻ, പേപ്പർ വൈറ്റ്, സ്റ്റീൽ ബ്ലാക്ക്, ടൈറ്റാനിയം ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ വിപണിയിലെത്തും.

റിയൽമി ജിടി നിയോ 2 എന്ന പേരിൽ ഒരു സ്പെഷ്യൽ എഡിഷനും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ 12 ജിബി റാം, 256 ജിബി സ്റ്റോറേജ് പതിപ്പിന് 2999 യുവാൻ (35000 രൂപ) ആണ് വില.

റിയൽമി ജിടി 2 സൗകര്യങ്ങൾ

റിയൽമി ജിടി 2 ഫോണിൽ 6.62 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഇ4 അമോലെഡ് ഡിസ്പ്ലേയാണുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. സ്നാപ്ഡ്രാഗൺ 888 പ്രൊസസർ ശക്തിപകരുന്ന ഫോണിൽ 12 ജിബി വരെ റാം ഓപ്ഷനുകളും 256 ജിബി വരെ സ്റ്റോറേജും ലഭിക്കും. കമ്പനിയുടെ പുതിയ ഹീറ്റ് ഡിസിപ്പേഷൻ സാങ്കേതിക വിദ്യയും സ്റ്റെയിൻലെസ് സ്റ്റീൽ വേപ്പർ കൂളിങ് സംവിധാനത്തോടും കൂടിയാണ് ഫോൺ തയ്‌യാറാക്കിയിരിക്കുന്നത്.

ഇതിലെ ട്രിപ്പിൾ ക്യാമറയിൽ 50 എംപി സോണി ഐഎംഎക്സ് 776 സെൻസർ പ്രധാന സെൻസർ. എട്ട് എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, രണ്ട് എംപി മാക്രോ ക്യാമറ എന്നിവയാണുള്ളത്. സെൽഫിയ്‍ക്കായി 16 എംപി ക്യാമറ നൽകിയിരിക്കുന്നു. 5000 എംഎഎച്ച് ബാറ്ററിയിൽ 65 വാട്ട് അതിവേഗ ചാർജിങ് സൗകര്യമുണ്ട്. യുഎസ്ബി ടൈപ്പ് സി പോർട്ട് ആണിതിൽ.

റിയൽമി ജിടി പ്രോ സവിശേഷതകൾ

6.7 ഇഞ്ച് 2കെ (1440 x 3216 പിക്സൽ) എൽടിപിഒ അമോലെഡ് ഡിസ്പ്ലേയാണിതിന്. 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. 5,000,000:1 കോൺട്രാസ്റ്റ് റേഷ്യോയും 1400 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസും കമ്പനി വാഗ്ദാനം ചെയ്‌യുന്നു. ഗൊറില്ല ഗ്ലാസ് വിക്‍ടസ് സംരക്ഷണമുള്ള സ്ക്രീനിന് ഡിസ്പ്ലേ മേറ്റിന്റെ എ പ്ലസ് സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്.

ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ വൺ പ്രൊസസറാണി റിയൽമി ജിടി 2 പ്രോയിലുള്ളത്. 12 ജിബി വരെ റാം ശേഷിയും 512 ജിബി വരെ സ്റ്റോറേജും ലഭിക്കും. കമ്പനിയുടെ ജിടി മോഡത്തിന്റെ പിൻബലത്തിൽ മെച്ചപ്പെട്ട ഗെയിം കളിയ്‍ക്ക് വേണ്ടിയുള്ള എഐ ഫ്രെയിം സ്രറ്റെബിലൈസേഷൻ 2.0 ഉം, കുറഞ്ഞ ജിപിയു ഊർജ ഉപഭോഗവും സാധ്യമാവും. 5000 എംഎഎച്ച് ബാറ്ററിയാണിതിൽ. 65 വാട്ട് അതിവേഗ ചാർജിങ് ഫണ്ട്.

Content Highlights: Realme GT 2, GT 2 Pro With Snapdragon chipsets, Triple Cameras Launched

Previous Post

പണികിട്ടി! ഇനി കീഴ്ശ്വാസം കുപ്പിയിലാക്കി വിൽക്കാൻ സ്റ്റെഫാനിയില്ല

Next Post

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി: വിവാദം ഉണ്ടാക്കിയവർ മാപ്പു പറയണം‐ എ സി മൊയ്‌തീൻ

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
വടക്കാഞ്ചേരി-ലൈഫ്-മിഷൻ-പദ്ധതി:-വിവാദം-ഉണ്ടാക്കിയവർ-മാപ്പു-പറയണം‐-എ-സി-മൊയ്‌തീൻ

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി: വിവാദം ഉണ്ടാക്കിയവർ മാപ്പു പറയണം‐ എ സി മൊയ്‌തീൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.