ചൈനീസ് കമ്പനിയായ ഒപ്പോയുടെ പുതിയ ബ്ലൂടൂത്ത് ഇയർഫോൺ എൻകോ എം32 പുറത്തിറക്കി. 10 മിനിറ്റ് നേരം ചാർജ് ചെയ്താൽ 20 മണിക്കൂർ വരെ പ്ലേബാക്ക് ടൈം ലഭിക്കുമെന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത. 35 മിനിറ്റ് ചാർജ് ചെയ്താൽ 28 മണിക്കൂർ നേരെ പാട്ട് കേൾക്കാം.
1799 രൂപയ്ക്കാണ് എൻകോ എം32 വിപണിയിൽ എത്തിയിരിക്കുന്നത്. ആമസോണിലും ഓപ്പോ ഓൺലൈൻ സ്റ്റോറിലും മറ്റ് റീടെയിൽ സ്റ്റോറുകളിലും ഇത് വിൽപനയ്ക്കെത്തും. ആദ്യ ദിനങ്ങളിൽ ജനുവരി 10 നും 12 നും ഇടയ്ക്ക് 1499 രൂപ ഡിസ്കൗണ്ട് വിലയിലാണ് ഫോൺ വിൽക്കുക.
10 എംഎം ഡൈനാമിക് ഡ്രൈവറുകളാണ് ഹെഡ്സെറ്റിൽ നൽകിയിരിക്കുന്നത്. എഎസി ഓഡിയോ ഫോർമാറ്റിൽ മികച്ച ശബ്ദാനുഭവം ഇയർഫോണിൽ ലഭിക്കും.
ഐപി 55 വാട്ടർ, ഡസ്റ്റ് റസിസ്റ്റന്റ് ആണ് എൻകോ എം32. അതുകൊണ്ടുതന്നെ ജിമ്മിലും, ഓട്ടത്തിനിടയിലും വിയർപ്പും പൊടിയുമേറ്റ് കേടുവരുമെന്ന ആശങ്ക വേണ്ട. 5.0 ബ്ലൂടൂത്ത് കണക്റ്റിവിറ്റിയാണിതിൽ.
ഇതിലെ കോൾ നോയ്സ് റിഡക്ഷൻ അൽഗൊരിതം വോയ്സ് കോളിനിടെ വ്യക്തതയുള്ള ശബ്ദം കേൾക്കാൻ സഹായിക്കും.
ജനുവരി 10 മുതൽ ഹെഡ്സെറ്റ് വിപണിയിലെത്തും. ജനുവരി 12 വരെ 300 രൂപ യുടെ വിലക്കിഴിവിൽ ഹെഡ്സെറ്റ് വാങ്ങാം.
Content Highlights: Oppo Bluetooth earphones, Enco M32 Earphone, Wireless Headset