ഭോപാൽ
ബസ് അപകടത്തില്‍ 22 പേര് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് 190 വര്‍ഷം തടവുശിക്ഷ വിധിച്ച് മധ്യപ്രദേശ് പ്രത്യേക കോടതി. സാത്ന സ്വദേശിയായ ഷംസുദിനെ (47)യാണ് ശിക്ഷിച്ചത്. 19 കേസാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ഓരോ കുറ്റത്തിനും 10 വര്‍ഷംവീതം തടവാണ് വിധിച്ചത്. ഇത് പ്രത്യേകം അനുഭവിക്കണം. ബസ് ഉടമയ്ക്ക് 10 വര്‍ഷം തടവും വിധിച്ചു.
2015 മേയ് നാലിനാണ് മധ്യപ്രദേശിലെ പന്നായിൽ ബസ് അപകടത്തില്‍ 22 പേര് മരിച്ചത്. മഡ്ലഹില്ലിനു സമീപം ബസ് കനാലിലേക്ക് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. യാത്രക്കാർ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടും അശ്രദ്ധമായാണ് ഷംസുദീൻ വാഹനമോടിച്ചതെന്ന് കോടതി കണ്ടെത്തി. ബസിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ കഴിയാത്ത രീതിയിലായിരുന്നു.