ന്യൂഡൽഹി
രാജ്യത്ത് 2021 നവംബറിൽ 17.5 ലക്ഷം വാട്സാപ് അക്കൗണ്ട് റദ്ദാക്കി. പുതിയ ഐടി ചട്ടപ്രകാരം വാട്സാപ് പ്രസിദ്ധീകരിച്ച ആറാമത് പ്രതിമാസ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. അധിക്ഷേപങ്ങൾ തടയാനുള്ള മുൻകരുതലിന്റെ ഭാഗമായും പരാതികളിലുമാണ് നടപടി. 602 പരാതി ഇക്കാലയളവിൽ ലഭിച്ചു.