ചണ്ഡീഗഢ്
ഇന്ത്യ തദ്ദേശീയമായി നിര്മിച്ച അരിഹന്ത് ശ്രേണിയിലുള്ള മൂന്നാമത്തെ ആണവ മുങ്ങിക്കപ്പൽ വിശാഖപട്ടണത്തെ കപ്പൽനിർമാണ കേന്ദ്രത്തിൽനിന്ന് രഹസ്യമായി നീറ്റിലിറക്കിയതായി റിപ്പോർട്ട്. യുകെ ആസ്ഥാനമായുള്ള ജയിൻസ് ഡിഫൻസ് എന്ന മാധ്യമമാണ് ഉപഗ്രഹചിത്രങ്ങളെ വിശകലനംചെയ്ത് വിവരം പുറത്തുവിട്ടത്.
എസ്-4 എന്ന കോഡ് നാമമുള്ള മുങ്ങിക്കപ്പൽ നവംബർ 23നാണ് നീറ്റിലിറക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.















