ന്യൂഡൽഹി
കെവൈസി രേഖ പുതുക്കാനുള്ള സമയപരിധി റിസർവ് ബാങ്ക് മാർച്ച് 31 വരെ നീട്ടി. അതുവരെ നടപടി സ്വീകരിക്കരുതെന്ന് ബാങ്കുകൾക്കും ഇതര ധന സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് നിർദേശം നൽകി. ആധാറുമായി ബന്ധിപ്പിച്ച ഒടിപി വഴി 2019–-20ലെ ആദായനികുതി റിട്ടേൺ സമർപ്പണം പൂർത്തീകരിക്കാത്തവർക്ക് ഫെബ്രുവരി 28 വരെ അനുവദിച്ചു. ഓൺലൈനിൽ റിട്ടേൺ സമർപ്പിച്ചശേഷം ഒടിപി വഴി പൂർത്തീകരിക്കാത്തവർ റിട്ടേണിന്റെ പകർപ്പ് ബംഗളൂരുവിലെ കേന്ദ്രീകൃത പ്രോസസിങ് സെന്ററിലേക്ക് അയക്കാനുള്ള സമയമാണ് നീട്ടിയത്. കഴിഞ്ഞ സാമ്പത്തികവർഷത്തെ ജിഎസ്ടി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി ഫെബ്രുവരി 28 വരെ നീട്ടിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.