ന്യൂഡൽഹി
അശ്രിതനിയമനത്തിനും സ്ഥിരംനിയമനത്തിനും വ്യത്യസ്ത ശമ്പള സ്കെയിൽ പാടില്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി. ഒരു തസ്തികയിൽ നിയമിച്ചാൽ ആ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള ശമ്പള സ്കെയിലിന് ആ വ്യക്തിക്ക് അർഹതയുണ്ടെന്ന് ജസ്റ്റിസ് എം ആർ ഷാ, ബി വി നാഗരത്ന എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
സ്ഥിരംനിയമനം വ്യത്യസ്ത ശമ്പളസ് കെയിലിൽ പാടില്ലെന്ന് അലഹബാദ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഉത്തർപ്രദേശ് സർക്കാർ നൽകിയ ഹർജി തള്ളിയാണ് സുപ്രീംകോടതി നിരീക്ഷണം.