ന്യൂഡൽഹി
ഭൂരിപക്ഷ പിന്തുണയുണ്ടെന്നതിനാൽ സർക്കാരിന്റെ ഏകപക്ഷീയ നടപടി ന്യായീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. സർക്കാരും സർക്കാരിനു കീഴിലുള്ള എല്ലാ വിഭാഗങ്ങളും ഭരണഘടന നിശ്ചയിച്ചിട്ടുള്ള അതിർത്തിക്കുള്ളിലാണ് പ്രവർത്തിക്കേണ്ടത്. വിജയവാഡയിൽ ശ്രീ ലവു വെങ്കടേശ്വരലു സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സർക്കാർ നടപടികളിൽ കോടതി ഇടപെടുന്നതിനെ നിയമസംവിധാനത്തിന്റെ അധികാരദുർവിനിയോഗമായി ചിത്രീകരിക്കുന്നത് ശരിയല്ല. കോടതി ഇടപെടൽ ഇല്ലെങ്കിൽ ജനാധിപത്യം നിലനിൽക്കില്ല. ഉദ്യോഗസ്ഥർ കോടതി ഉത്തരവുകൾ അനുസരിക്കാതിരിക്കുന്ന പ്രവണത വ്യാപകമാകുന്നു. കോടതി ഉത്തരവുകൾ പാലിക്കപ്പെട്ടാൽമാത്രമേ നിയമവാഴ്ച നിലനിൽക്കുകയുള്ളൂവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.