ന്യൂഡൽഹി
ക്രിസ്ത്യാനികൾക്കും സ്ഥാപനങ്ങൾക്കും എതിരായ അതിക്രമങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി സിബിസിഐ അൽമായ കൗൺസിൽ. ക്രിസ്ത്യൻ സ്ഥാപനങ്ങൾ മതംമാറ്റ കേന്ദ്രങ്ങളാകുന്നെന്ന ആരോപണം അസംബന്ധമാണ്. സ്വാതന്ത്ര്യം ലഭിച്ച് ഏഴരപ്പതിറ്റാണ്ട് പിന്നിടുമ്പോൾ രാജ്യത്തെ ക്രിസ്ത്യൻ ജനസംഖ്യ 2.3 ശതമാനമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജീവകാരുണ്യപ്രവർത്തനങ്ങളിൽ സഹകരിക്കുന്നവരെ മതം മാറ്റിയിരുന്നെങ്കിൽ ഈ സംഖ്യയിൽ വലിയ മാറ്റം ഉണ്ടാകുമായിരുന്നു.
സഹജീവികളെ സാംസ്കാരികമായും ആശയപരമായും ഉയർത്തുന്നതിലാണ് മതം വിശ്വസിക്കുന്നത്. എന്നാൽ, കടന്നാക്രമിച്ച് ഭരണഘടനയുടെ മതേതരമൂല്യങ്ങളെ തകർക്കുകയാണ് ചിലർ. പല സംസ്ഥാനത്തും മതപരിവർത്തന നിരോധന നിയമത്തിന്റെ പേരിലാണ് ഇവ. ഇതിനെതിരെ പൊതുസമൂഹം രംഗത്തെത്തണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.