വിജയവാഡ > നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചാൽ 70 രൂപയ്ക്ക് മദ്യം നൽകാമെന്ന് ആന്ധ്രാപ്രദേശ് സംസ്ഥാന പ്രസിഡന്റ് സോമു വീർരാജു. ചൊവ്വാഴ്ച വിജയവാഡയിൽ നടന്ന പാർടി പൊതുയോഗത്തിലാണ് സോമു വീർരാജുവിന്റെ വിവാദ പ്രസ്താവന. നിലവിൽ 200 രൂപയ്ക്കാണ് സംസ്ഥാനത്ത് മദ്യത്തിന്റെ ക്വാട്ടർ കുപ്പികൾ വിൽക്കുന്നത്.
ഒരു കോടിയിലധികം പേർ സംസ്ഥാനത്ത് മദ്യം ഉപയോഗിക്കുന്നവരുണ്ട്. ഇവർ ബിജെപിക്ക് വേട്ടുചെയ്ത് 2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിച്ചാൽ 200 രൂപയുടെ മദ്യം 70 രൂപയ്ക്ക് നൽകും. സർക്കാരിന് വരുമാന വർധനവുണ്ടായാൽ വില പിന്നെയും കുറച്ച് 50 രൂപയാക്കുമെന്നും വീർരാജു പറഞ്ഞു. പ്രസ്താവന വിവാദമായതോടെ നിരവധി പേരാണ് സേമു വീർരാജുവിനെതിരെ വിമർശനവുമായി രംഗത്ത് വരുന്നത്.