പാർട്ടി ആവശ്യപ്പെട്ടാൽ തൃക്കാക്കരയിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനോട് പ്കതികരിക്കവെയാണ് രാഷ്ട്രീയ കാര്യത്തെക്കുറിച്ച് ഇപ്പോൾ ഒന്നും ആലോചിച്ചിട്ടില്ലെന്ന് ഉമ പറഞ്ഞത്. “പി ടിക്ക് ശേഷം ഒരു തെരഞ്ഞെടുപ്പ് എന്ന കാര്യം ആലോചിക്കാൻ പോലും തോന്നുന്നില്ല. അതിലേക്ക് ഞാൻ എത്തിയിട്ടില്ല. എന്‍റെ നഷ്ടം വലിയൊരു നഷ്ടമാണ്. അതിൽ നിന്ന് പുറത്തു കടക്കേണ്ടതുണ്ട്.” ഉമ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
Also Read :
പി ടി തോമസിന്‍റെ മരണത്തിന് പിന്നാലെ തന്നെ തൃക്കാക്കര ഉപതെരഞ്ഞെടുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ ആരംഭിച്ചിട്ടുണ്ട്. ആരാകും പി ടിയുടെ പിൻഗാമിയായി എത്തുകയെന്നാണ് ചർച്ചകളെല്ലാം. 2016ലും 2021ലും പി ടി തോമസിനെ മികച്ച ഭൂരിപക്ഷത്തിലായിരുന്നു തൃക്കാക്കര നിയമസഭയിലേക്ക് അയച്ചത്.
രാഷ്ട്രീയത്തിനപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന് പി ടിയോട് വാത്സല്യമുണ്ടായിരുന്നുവെന്നും ഉമ മാതൃഭൂമിയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. അസുഖ സമയത്ത് വിലകൂടിയ മരുന്നുകൾ എത്തിക്കാൻ എല്ലാവരും ഇടപെടുകയും വിളിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. വ്യക്തികളോട് ഒരിക്കലും പി ടിയ്ക്ക് വൈരാഗ്യമുണ്ടായിരുന്നില്ല. ശ്രീരാമകൃഷ്ണൻ, രമേശ് ചെന്നിത്തല, കെ സി ജോസഫ് തുടങ്ങിയവരൊക്കെ വളരെ ഏറെ സഹായിച്ചു. എല്ലാരും ഒന്നിച്ച് നിന്നാണ് സഹായം ചെയ്ത് തന്നതെന്നും ഉമ പറയുന്നു.
Also Read :
നിലപാടുകൾ സ്വീകരിച്ചതിന്‍റെ പേരിലുണ്ടായിരുന്ന പ്രതിഷേധങ്ങൾ പി ടിയെ വളരെ ഏറെ വേദനിപ്പിച്ചിരുന്നെന്നും ഉമ പറയുന്നു. പി ടിയ്ക്ക് ഏറെ ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു ഇടുക്കി. അവിടെ ഉണ്ടായിരുന്ന പ്രതിഷേധങ്ങൾ അദ്ദേഹത്തെ വളരെ ഏറെ വിഷമിപ്പിച്ചിരുന്നു. പി ടി തോമസ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യം സത്യമാണെന്ന് തെളിഞ്ഞെന്നും അവർ ചൂണ്ടിക്കാട്ടി.