ന്യൂഡൽഹി > പഞ്ചാബിൽ ലുധിയാനയിലെ കോടതിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നിരോധിത സിഖ് സംഘടനാ പ്രവർത്തകൻ ജർമനിയിൽ പിടിയിൽ. ഇന്ത്യയിൽ നിരോധിച്ച സിഖ് തീവ്രവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് പ്രവർത്തകൻ ജസ്വീന്ദർ സിങ് മുൾട്ടാനിയെ എർഫർട്ടിൽ നിന്നാണ് ജർമൻ പൊലീസ് അറസ്റ്റുചെയ്തത്.
മുൾട്ടാനിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന. ഡിസംബർ 23ന് ലുധിയാനയിലെ കോടതി സമുച്ചയത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.