ന്യൂഡല്ഹി > കോവിഡ് പ്രതിരോധത്തിനായി രണ്ട് വാക്സിനുകള്ക്കുകൂടി ഇന്ത്യ അനുമതി നല്കി. കൊര്ബേവാക്സ്, കോവോവാക്സ് എന്നീ വാക്സിനുകള്ക്കാണ് അടിയന്തര ഉപയോഗത്തിന് സെന്ട്രല് ഡ്രഗ്സ് സ്റ്റാന്ഡേര്ഡ് കണ്ട്രോള് ഓര്ഗനൈസേഷന് അനുമതി നല്കിയത്. ഇതിന് പുറമേ കോവിഡ് മരുന്നായ മോള്നുപിറവിറിന് നിയന്ത്രിത അനുമതി ലഭിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി മന്സൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു.
രാജ്യത്ത് ഇതുവരെ ആറ് കോവിഡ് വാക്സിനുകള്ക്കാണ് അനുമതി നല്കിയിട്ടുള്ളത്. ഇന്ത്യയില് നിര്മിക്കുന്ന മൂന്നാമത്തെ കോവിഡ് വാക്സിനാണ് കൊര്ബേവാക്സ്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്-ഇ എന്ന സ്ഥാപനമാണ് ഇത് നിര്മിക്കുന്നത്. മോള്നുപിറവിര് രാജ്യത്തെ 13 കമ്പനികള് ഉല്പ്പാദിപ്പിക്കും. കോവിഡ് മൂര്ച്ഛിക്കാന് സാധ്യതയുള്ളവര്ക്കാണ് ഇത് നല്കുക എന്ന് മന്സൂഖ് മാണ്ഡവ്യ അറിയിച്ചു.