“തിരുവനന്തപുരത്തെ ഒരു മേയറുണ്ട്. അതിനെ വിമർശിച്ചതിനാണ് എന്‍റെ പേരിൽ കേസ് വന്നത്. പക്ഷേ, ഇപ്പോ ഒരു കാര്യം മനസ്സിലായി, അതിന് വിവരമില്ലാന്ന് മനസിലായി.. ആരെങ്കിലും ചെയ്യുമോ.. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയാണ് ഹോണടിച്ചിട്ട്. രാഷ്ട്രപതിയുടേയോ പ്രധാനമന്ത്രിയുടെയോ വാഹനവ്യൂഹത്തിലേക്ക് അതിക്രമിച്ചു കയറിയാൽ സ്പോട്ടിൽ വെടിവയ്ക്കുക എന്നതാണ് നയം. കീ… ന്ന് പറഞ്ഞ് ഹോണടിച്ച് അങ്ങ് കേറ്റുകയാണ്. അതിന് പിന്നെ ഠേ എന്നു പറഞ്ഞ് വെടിവച്ചാവും മറുപടി. ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കത്തക്കവണ്ണം ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മിൽ ഇല്ലേ ?” കെ മുരളീധരൻ ചോദിച്ചു.
Also Read :
കോൺഗ്രസിന്‍റെ 137-ാം സ്ഥാപകദിനാഘോഷം കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മുരളീധരൻ ആര്യാ രാജേന്ദ്രനെതിരെ രംഗത്തെത്തിയത്. കഴിഞ്ഞദിവസം കെ റെയിൽ വിഷയത്തിൽ ശശി തരൂർ എംപിയ്ക്കെതിരെയും മുരളീധരൻ സംസാരിച്ചിരുന്നു. ശശി തരൂർ കെ റെയിലിന് അനുകൂലമായി നിലപാടെടുത്തത് ദൗര്‍ഭാഗ്യകരമാണ്. കെ റെയിൽ പ്രായോഗികമല്ലെന്ന് കോൺഗ്രസ് നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയതാണ്. വിദഗ്ദ സമിതി റിപ്പോർട്ട് അദ്ദേഹത്തിന് അയച്ചതുമാണ്. അതിനാൽ തരൂർ കെ റെയിൽ വിഷയത്തിൽ പാർട്ടിക്കൊപ്പം നിൽക്കണമെന്നായിരുന്നു മുരളീധരൻ പറഞ്ഞത്.
Also Read :
ശശി തരൂർ എംപിക്കെതിരെ വിമർശനവുമായി കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് രംഗത്തെത്തി. പാർട്ടിയെ മറന്ന് തരൂർ അഭിപ്രായം പറയരുത്. കോൺഗ്രസ് പാർട്ടി എന്നും അച്ചടക്കം ഉയർത്തി പിടിക്കുന്നവരുടെ പാർട്ടിയാണ്. പ്രവർത്തകർ രാവും പകലും അധ്വാനിച്ചാണ് തരൂരിനെ വിജയിപ്പിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.