ന്യൂഡൽഹി
ഹരിദ്വാറിലും ഡൽഹിയിലും ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷപ്രസംഗങ്ങൾ നടത്തിയവർക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തുനൽകി.
പട്ന ഹൈക്കോടതി മുൻ ജഡ്ജിയും മുതിർന്ന അഭിഭാഷകയുമായ അഞ്ജന പ്രകാശ്, മുതിർന്ന അഭിഭാഷകരായ രാജുരാമചന്ദ്രൻ, ഹുസേഫാ അഹമ്മദി, സിദ്ധാർഥ് ദവെ, പ്രശാന്ത് ഭൂഷൺ തുടങ്ങിയവർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്.
മുസ്ലിം സമുദായത്തെ വകവരുത്താനും കടന്നാക്രമിക്കാനുമുള്ള ആഹ്വാനമാണ് ചിലർ നടത്തിയതെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു.