ജിദ്ദ > കേരളത്തിലെ സമസ്ത ജനവിഭാഗങ്ങൾക്കും താങ്ങും തണലുമായി നിലകൊള്ളുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാർ പ്രവാസി ക്ഷേമ പെൻഷനിൽ കാര്യമായ വർദ്ധനവ് വരുത്തണമെന്ന് നവോദയ അനാകിഷ് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. മുസാഫർ പാണക്കാട് ഏരിയ പ്രവർത്തന റിപ്പോർട്ടും ആക്ടിങ് സെക്രട്ടറി ഫിറോസ് മുഴുപ്പിലങ്ങാട് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
ചർച്ചക്ക് നവോദയ പ്രസിഡന്റ് കിസ്മത് മമ്പാടും ഏരിയ സെക്രട്ടറി മുസാഫർ പണക്കാടും മറുപടി പറഞ്ഞു.
ഭാരവാഹികളായി ജലീൽ ഉച്ചാരക്കടവ് (രക്ഷാധികാരി) ഗഫൂർ മമ്പുറം (പ്രസിഡണ്ട്) അലി ഓമാനൂർ (വൈസ് പ്രസിഡന്റ്) പ്രേം കുമാർ (സെക്രട്ടറി ) അബ്ദുൽ ഖാദർ (ജോയിന്റ് സെക്രട്ടറി) മുസ്തഫ ട്ടി ക്കെ (ട്രഷറർ) മുജീബ് കൊല്ലം (ജീവകാരുണ്യ കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു.