കൊൽക്കത്ത
വ്യാപകമായി അക്രമവും ബൂത്ത് കൈയേറ്റവും നടന്ന കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സ്ഥാനാർഥി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് ദിവസം തൃണമൂലുകാർ മർദിച്ചെന്നും പലയിടത്തും ബൂത്തുകൾ പിടിച്ചെടുത്തെന്നും കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ വാർഡ് 75ലെ സിപിഐ എം സ്ഥാനാർഥി ഫയാസ് അഹമ്മദ് ഖാൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.
144 വാർഡുള്ള കോർപറേഷനിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും വരുന്ന തെരഞ്ഞെടുപ്പുകളിൽ ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്നും അഹമ്മദ് ഖാൻ ആവശ്യപ്പെട്ടു.