വാക്സിൻ സർട്ടിഫിക്കറ്റില്ലാത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകില്ലെന്ന് പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ചു. ഹരിയാനയിൽ ജനുവരിമുതൽ റെയിൽവേ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കും പ്രവേശം. മഹാരാഷ്ട്രയിൽ 11 ഒമിക്രോൺ കേസുകൂടി സ്ഥിരീകരിച്ചു. ആകെ കേസ് 65 ആയി. വാക്സിനെടുക്കാത്തവര്‍ പൊതുയാത്രാമാര്ഗം ഉപയോഗിക്കുന്നത് മറ്റുള്ളവര്‍ക്ക് അപകടകരമാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജയ്പുരിൽ നാല് ഒമിക്രോൺ കേസും ആന്ധ്രയിൽ ഒരു കേസും സ്ഥിരീകരിച്ചു. രാജ്യത്ത് ഒമിക്രോണ്‍ ബാധിതര്‍ 213 കടന്നു.
ക്രിസ്മസ് ആഘോഷം വിലക്കി ഡല്‍ഹി
ഡൽഹിയിൽ ക്രിസ്മസ്–- പുതുവത്സര ആഘോഷങ്ങൾക്ക് ഡൽഹി ദുരന്തനിവാരണ അതോറിറ്റി വിലക്കേർപ്പെടുത്തി. ഒത്തുചേരലുകൾ, കൂട്ടായ്മകൾ, സാംസ്കാരിക പരിപാടികൾ എന്നിവ പാടില്ലെന്ന് ഉത്തരവിൽ അറിയിച്ചു. കടകളിലും തൊഴിലിടങ്ങളിലും മാസ്ക് ഇല്ലാത്തവർക്ക് പ്രവേശനം അനുവദിക്കില്ല.