ന്യൂഡൽഹി
രബീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച ‘വിശ്വഭാരതി’ സർവകലാശാലയുടെ നൂറാം വാർഷികം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു.
ചട്ടപ്പടിയുള്ള അധ്യയനത്തിന്റെ കെട്ടുപാടുകളിൽനിന്ന് കുട്ടികളെ മോചിപ്പിച്ച് പ്രകൃതിയും മനുഷ്യനുമായി വൈകാരികബന്ധം സ്ഥാപിക്കുന്ന ഒരു വിദ്യാഭ്യാസനയം രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ 1921- ഡിസംബർ 23നാണ് പശ്ചിമ ബംഗാളിലെ ശാന്തിനികേതനിൽ ടാഗോർ വിശ്വഭാരതി സ്ഥാപിക്കുന്നത്.1951- മേയിൽ വിശ്വഭാരതിയെ കേന്ദ്ര സർവകലാശാലയാക്കി.
സംഗീത പരിപാടി, കരകൗശലപ്രദർശനം എന്നിവ ക്യാമ്പസിൽ ഒരുക്കിയെങ്കിലും എല്ലാ വർഷവും നടക്കാറുള്ള പുഷ്പമേള ഇത്തവണ സംഘടിപ്പിക്കുമോയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഡിസംബർ 22ന് ആരംഭിച്ച ആഘോഷ പരിപാടി 25ന് സമാപിക്കും.