ന്യൂഡൽഹി
ലഖിംപുർ ഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജി. സുപ്രീംകോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോട് ഇക്കാര്യംകൂടി അന്വേഷിക്കാൻ നിർദേശിക്കണമെന്ന് ബിഎസ്എഫ് ജവാനായിരുന്ന തേജ്ബഹാദൂർയാദവ് ഹർജിയിൽ ആവശ്യപ്പെട്ടു. സംഭവത്തിന് ദിവസങ്ങൾക്കുമുമ്പ് അജയ് മിശ്ര കർഷകരെ രണ്ടു മിനിറ്റുകൊണ്ട് പാഠംപഠിപ്പിക്കുമെന്ന് പ്രസംഗിച്ച വസ്തുത ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ആശിഷും കൂട്ടരും ആസൂത്രണം ചെയ്ത് കുറ്റകൃത്യം നടപ്പാക്കിയെന്ന് എസ്ഐടി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പ്രേരിപ്പിച്ച അജയ് മിശ്രയ്ക്ക് എതിരെ കേസെടുക്കണമെന്നാണ് ആവശ്യം.