ആമസോൺ വാർഡ്രോബ് റിഫ്രഷ് സെയിൽ ഇന്ന് അവസാനിക്കും. വസ്ത്രങ്ങൾ, ഹാൻഡ് ബാഗുകൾ, ജ്വല്ലറി, വാച്ചുകൾ, ഷൂസുകൾ തുടങ്ങിയവ വിലക്കുറവിൽ ഇപ്പോൾ ലഭ്യമാണ്. 50 – 80 ശതമാനം വരെയാണ് ഓഫറുകൾ.
ബാഗുകളുടെ വിഭാഗത്തിൽ മുൻനിര ബ്രാൻഡുകളുടെ ബാഗുകൾ, ബാക്ക്പാക്ക്, ലഗേജ്, ഹാൻഡ്ബാഗ് എല്ലാം ആമസോൺ അണിനിരത്തിയിട്ടുണ്ട്. മെൻസ് സ്പോർട്സ് ഷൂ, മെൻസ് ഫുട്വെയർ, വിമെൻസ് സ്പോർട്സ് ഷൂ, വിമെൻസ് ഫുട് വെയർ എന്നിവ 80 ശതമാനം വരെ ഓഫറിൽ വാങ്ങാം. ഈ വിഭാഗത്തിൽ ആമസോൺ ബ്രാൻഡുകൾക്കും വൻ ഓഫർ ലഭ്യമാണ്. വാച്ചുകൾക്കും ആഭരണങ്ങൾക്കും വസ്ത്രങ്ങൾക്കും ആകർഷമായ ഓഫറുകൾ ഉണ്ട്. ആമസോൺ ഫാഷൻ ആൻഡ് ബ്യൂട്ടി വിഭാഗത്തിലുമുണ്ട് ടോപ് ഓഫറുകൾ.
499 രൂപയിൽ താഴെ ടോപ്പുകളും ടി ഷർട്ടുകളും സാരികളും ഷൂസുകളും മെയ്ക്കപ്പ് ഐറ്റങ്ങളും വാച്ചുകളും ജ്വല്ലറിയും വാലറ്റുകളും ലഭ്യമാക്കുന്ന പോക്കറ്റ് ഫ്രണ്ട്ലി സ്റ്റോർ, വിവിധ ഇനങ്ങളിലുള്ള രണ്ട് ലക്ഷത്തിൽപ്പരം സ്റ്റൈലുകൾക്ക് 10% തുക കൂടി സേവ് ചെയ്യാൻ പറ്റുന്ന കൂപ്പണുകൾ, വെഡ്ഡിംഗ് സ്റ്റോർ ഇവയെല്ലാം ആമസോണിൽ ഉണ്ട്. ഇന്ന് രാത്രി 12 മണി വരെ വാർഡ്രോബ് സെയിൽ നടക്കും.
Content Highlights: amazon wardrobe refresh sale ends today