ബംഗളൂരു
കർണാടകത്തിലെ വിവാദമായ മതപരിവർത്തന വിരുദ്ധ ബിൽ ബിജെപി സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. കൂട്ട മതംമാറ്റത്തിന്റെ ഭാഗമാകുന്നവർക്ക് മൂന്ന് വർഷംമുതൽ പത്ത് വർഷംവരെ തടവും ഒരു ലക്ഷം പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.
ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബിൽ അവതരിപ്പിച്ചത്. ന്യൂനപക്ഷ മതത്തിലേക്ക് മാറുന്ന പട്ടികജാതിക്കാരുടെ സംവരണ ആനൂകൂല്യം നഷ്ടപ്പെടും. ബുധനാഴ്ച സഭ ബിൽ ചർച്ച ചെയ്യും.