ഫത്തോർദ
ഐഎസ്എൽ ഫുട്ബോളിൽ എടികെ മോഹൻ ബഗാൻ വിജയവഴിയിൽ തിരിച്ചെത്തി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3–-2ന് കീഴടക്കി. ആദ്യ രണ്ട് കളി ജയിച്ച് ലീഗിൽ ഉജ്വല തുടക്കംകുറിച്ച എടികെ ബഗാന് പിന്നീടുള്ള നാല് മത്സരത്തിൽ തിരിച്ചടി നേരിട്ടു. പരിശീലകൻ അന്റോണിയോ ഹബാസിനെ പുറത്താക്കുകയും ചെയ്തു. പകരമെത്തിയ യുവാൻ ഫെറാൻഡോയ്ക്കുകീഴിൽ ആദ്യകളിയിൽത്തന്നെ എടികെ ബഗാൻ ജയംപിടിച്ചു.
ഹ്യൂഗോ ബൗമസിന്റെ ഇരട്ടഗോളാണ് എടികെ ബഗാനെ ജയത്തിലേക്ക് നയിച്ചത്. ലിസ്റ്റൺ കൊളാസോയും ലക്ഷ്യംകണ്ടു. മലയാളിതാരങ്ങളായ വി പി സുഹൈറും മഷൂർ ഷെരീഫുമാണ് നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ കണ്ടെത്തിയത്. തുടർച്ചയായ രണ്ടാം കളിയിലാണ് സുഹൈർ ലക്ഷ്യം കാണുന്നത്. കളിയുടെ രണ്ടാം മിനിറ്റിലായിരുന്നു പാലക്കാടുകാരൻ ടീമിനെ മുന്നിലെത്തിച്ചത്. എന്നാൽ, മികച്ച തുടക്കം മുതലാക്കാനായില്ല നോർത്ത് ഈസ്റ്റിന്















