ബംഗളൂരു
പ്രോ കബഡി എട്ടാംസീസണിന് ഇന്ന് തുടക്കം. കോവിഡ് ഭീഷണിയെ തുടർന്ന് ബംഗളൂരുവിലാണ് എല്ലാ മത്സരങ്ങളും. കാണികളില്ല. ആകെ 12 ടീമുകളാണ്. ബംഗാൾ വാരിയേഴ്സാണ് നിലവിലെ ചാമ്പ്യൻമാർ.
ബംഗളൂരു ബുൾസ്, ദബാങ് ഡൽഹി, ഗുജറാത്ത് ജയന്റ്സ്, ഹരിയാന സ്റ്റീലേർസ്, ജയ്പുർ പിങ്ക് പാന്തേഴ്സ്, പറ്റ്ന പൈറേറ്റ്സ്, പൂണേരി പൾട്ടാൻ, തമിൽ തലൈവാസ്, തെലുങ്ക് ടൈറ്റൻസ്, യു മുംബ, യുപി യോദ്ധ എന്നീ ടീമുകളും മത്സരിക്കുന്നു. ആദ്യദിനം മൂന്നു കളികളാണ്. ഏഴരയ്ക്ക് ബംഗളൂരു മുംബയെയും എട്ടരയ്ക്ക് ടൈറ്റൻസ് തലൈവാസിനെയും ഒമ്പതരയ്ക്ക് ബംഗാൾ യുപി യോദ്ധയെയും നേരിടും. മത്സരങ്ങൾ സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.















